കൊറോണയുടെ ദുരിതത്തിലും മിന്നിത്തിളങ്ങി കോഹ്ലിക്കൂട്ടം…

1 min


0
ViratGang

Last updated by Aavesham Media Team

Loading...

കൊറോണ വൈറസ് വിതച്ച ദുരിത കാലത്ത് രാജ്യം മുഴുവനും അടച്ചു പൂട്ടി വീട്ടിൽ ഇരിക്കുന്ന സമയത്തും തങ്ങളുടെ സമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിൽ നിന്നും ഒട്ടും പിന്നിലേക്ക് പോകുന്നില്ല ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്‌ലിയുടെ ആരാധകർ രൂപം കൊടുത്ത വിരാട് ഗ്യാങ് എന്ന സംഘടന.

പുറത്തിറങ്ങി ഉള്ള സേവനങ്ങൾ സാധ്യമല്ലാത്തത് കൊണ്ട് പ്രധാന മന്ത്രിയുടെയും മഹാരാഷ്ട്രമുഖ്യമന്ത്രിയുടെയും കേരളാ മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് ഒരു ചെറുതല്ലാത്ത തുക അവർ സംഭാവനയായി നൽകി. ഇത് മറ്റുള്ള ആരാധക സംഘടനകൾക്ക് ഒരു പ്രചോദനം ആകുമെന്ന് ആണ് അവരുടെ കണക്ക് കൂട്ടൽ.

വിരാട് ഗ്യാങിന്റെ പ്രവർത്തനങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ല. ആറ് വർഷങ്ങൾക്ക് മുൻപ് പാലക്കാട് സ്വദേശി ദിലീപ് കെഎം എന്ന മലയാളിയുടെ ട്വിറ്റർ ഹാൻഡിലിൽ പിറന്ന വിരാട് ഗ്യാങ് എന്ന ആരാധകക്കൂട്ടം ഇന്ന് തഴച്ചു വളർന്നു പടർന്നു പന്തലിക്കുകയാണ്. ഇന്ന് ആ ട്വിറ്റർ ഹാൻഡിലിനെ പിന്തുടരുന്നവർക്ക് ഒപ്പം സാക്ഷാൽ കിങ് കോഹ്‌ലിയും ഉണ്ട്. 2017ലെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസ് ട്രിഡന്റ്സിന്റെ ക്രിയേറ്റീവ് ഡിസൈനര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള ദിലീപ് 2012ല്‍ ആണ് ഈ അക്കൗണ്ടിനു ജന്മം നല്‍കുന്നത്.

വിരാട് ഗ്യാങിന്റെ പ്രവർത്തനങ്ങൾക്ക് പിന്നിൽ ദിലീപ് മാത്രമല്ല, തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ മറ്റൊരാൾ കൂടി ഉണ്ട്. അതൊരു മുംബൈ സ്വദേശിയാണ്, മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച് വരുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സംരംഭമായ ഡിജിട്രഫിള്‍ മാര്‍ക്കറ്റിംഗ് സൊല്യൂഷന്‍സ് LLP യുടെ സൃഷ്ടാവും സിഇഒയുമായ പ്രഥമേഷ് അവാചാരേയാണ് ദിലീപിനു കൂട്ടായി പ്രവര്‍ത്തിച്ച് വരുന്നത്. പ്രഥമേഷ് മികച്ചൊരു പെന്‍സില്‍ സ്കെച്ച് ആര്‍ടിസ്റ്റും, ബ്ലോഗറും ഒക്കെയാണ്.

അർഹതക്ക് ഉള്ള അംഗീകാരം പോലെയാണ് വിരാട് ഗ്യാങിനെ സാക്ഷാൽ വിരാട് കോഹ്ലി പിന്തുടരാൻ തുടങ്ങിയത്. കേവലം 51 പേരെ മാത്രം ആണ് വിരാട് ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത് എന്നു അറിയുമ്പോൾ കൂടിയാണ് എത്രമാത്രം ഈ മലയാളി തുടങ്ങിയ സംരഭം വളരുന്നു എന്നു മനസിലാക്കുവാൻ. വിരാട് ഗ്യാങ് നിലവിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്-ന്റെ ആരാധക സംഘത്തിന്റെ ഒരു അഭിവാജ്യ ഘടകമായി വളർന്നു കൊണ്ടിരിക്കുകയാണ്. RCB യുടെ ഗോ ഗ്രീൻ പ്രോഗ്രാമിനോട് ചേർന്ന് വിരാട് ഗ്യാങ് 50 വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചിരുന്നു.


Like it? Share with your friends!

0

What's Your Reaction?

Angry Angry
0
Angry
Cry Cry
3
Cry
Cute Cute
3
Cute
LOL LOL
2
LOL
Love Love
3
Love
OMG OMG
1
OMG
WTF WTF
1
WTF
Aavesham Media Team

Official Aavesham.com Media Team Account. Aavesham.com is a Malayalam sports news website  based in Kerala, India covering all the latest happenings and developments in the world of sports.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds