വെസ്റ്റിൻഡീസിനെതിരെ സഞ്ജു ഓപ്പൺ ചെയ്യണം: സഞ്ജുവിന്റെ ബാല്യകാല കോച്ച്

1 min


-1
-1 points
Image Credits - TOI
Image Credits - TOI

Last updated by

ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിൽ നടക്കുന്ന ട്വന്റി-20 പരമ്പരയിൽ സഞ്ജുവിനെ ഓപ്പൺ ചെയ്യിക്കണമെന്ന് സഞ്ജുവിന്റെ ബാല്യകാല പരിശീലകൻ ബിജു. ഡിസംബർ 6 വെള്ളിയാഴ്ച തുടങ്ങുന്ന ട്വന്റി-20 പരമ്പരയിൽ സഞ്ജുവിനെ സെലക്ട് ചെയ്യാത്തതിൽ  സെക്ടർമാർ ഏറെ പഴി കേട്ടിരുന്നു. പിന്നീട് പരിക്കിലായ ധവാന് പകരമാണ് സഞ്ജുവിനെ ടീമിലേക്ക് ക്ഷണിച്ചത്.

 

നേരത്തെ താരത്തെ ടീമിൽ എടുക്കാത്തതിനെതിരെ ഹർഭജൻ സിങ്, ശശി തരൂർ അടക്കമുള്ള പ്രമുഖർ സെലക്ടർമാർക്കെതിരെ രംഗത്ത് വന്നിരുന്നു. ക്രിക്കറ്റിന്റെ കുട്ടി ഫോർമാറ്റിൽ 2015 ൽ അരങ്ങേറ്റം നടത്തിയ സഞ്ജു ഒരു മത്സരം മാത്രം കളിച്ചതിന് ശേഷം ടീമിൽ നിന്ന് പുറത്തായിരുന്നു. എന്നാൽ പിന്നീട് രഞ്ജി ട്രോഫിയിലൊക്കെ മികച്ച പ്രകടനം നടത്തിയ താരത്തിന് പക്ഷെ ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷൻ മാത്രം അന്യമായിരുന്നു.

 

ബംഗ്ളാദേശിനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയിലേക്ക് താരത്തെ സെലക്ട് ചെയ്തിരുന്നെങ്കിലും ഒരു അവസരം പോലും സഞ്ജുവിന് ലഭിച്ചിരുന്നില്ല. “സഞ്ജു കാര്യങ്ങളെ പെട്ടെന്ന് പഠിക്കുകയും അവയോട് പെട്ടെന്ന് തന്നെ പൊരുത്തപ്പെടുന്ന കൂട്ടത്തിൽ ആണ്. അത്കൊണ്ട് പരമ്പരയിൽ വലിയ സ്വാധീനം സൃഷ്ടിക്കാൻ സഞ്ജുവിന് കഴിഞ്ഞേക്കും” ബാല്യകാല പരിശീലകൻ കൂട്ടിച്ചേർത്തു.


Like it? Share with your friends!

-1
-1 points

What's Your Reaction?

Angry Angry
1
Angry
Cry Cry
1
Cry
Cute Cute
1
Cute
LOL LOL
0
LOL
Love Love
3
Love
OMG OMG
3
OMG
WTF WTF
2
WTF
Jouhar

Contributor

Jouhar Aavesham.com's Contributor ranked Malayalam cricket/football articles writer. Join our creators (writers) community and earn money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds