ജിങ്കൻ: കളിക്കാർ മെച്ചപ്പെടുന്നുണ്ട്, കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ കണ്ടു

1 min


-2
-2 points
Sandesh Jhingan
Sandesh Jhingan

Last updated by

Loading...
കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം അംഗങ്ങളും കോച്ച് എൽകോ ഷറ്റോറിയും കഠിനമായി പരിശീലിക്കുന്നുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം സന്ദേശ് ജിങ്കൻ.  ഇന്ത്യൻ സൂപ്പർ ലീഗിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ഐ എസ് എൽ സീസൺ ആറിൽ ബ്ലാസ്റ്റേഴ്സിന് മികച്ച തുടക്കമല്ല ലഭിച്ചത്. പരിക്കുകൾ ടീമിനെ വേട്ടയാടിയപ്പോൾ, അതിന്റെ പ്രതിഫലനം കളിക്കളത്തിലും കണ്ടു. മോശം തുടക്കത്തിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ കരകയറുകയാണ്.  ഈ സാഹചര്യത്തെ ബ്ലാസ്റ്റേഴ്‌സ് അഭിമുകീകരിച്ച രീതി നല്ലതാണെന്നും ജിങ്കൻ അഭിപ്രായപ്പെട്ടു.
Sandesh Jhingan
Sandesh Jhingan
“നിർഭാഗ്യവശാൽ എനിക്ക് ഗ്രൗണ്ടിലേക്ക് വരാൻ കഴിയില്ല. പക്ഷെ സ്റ്റാഫിൽ നിന്ന് ഞാൻ കേൾക്കുന്നത്, അവർ ഷറ്റോറിയുമായി കഠിനമായി പ്രയത്നിക്കുകയാണ്. ട്രെയ്നിങ് വളരെ മികച്ചതാണ്. കളിക്കാർ മെച്ചപ്പെടുകയാണ്, നിങ്ങൾക്ക് അത് കാണാം. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ അത് അവർ കാണിച്ചു. നമുക്ക് പരമാവധി പോയിന്റുകൾ ലഭിച്ചു.” ജിങ്കൻ പറഞ്ഞു.
“ഇനി നമ്മൾ മെച്ചപ്പെട്ടുക്കൊണ്ടേയിരിക്കണം. ആകാശമാണ് അതിര്, നമ്മൾ സെമിയിലേക്ക് എത്തുമെന്നും, പിന്നെ ട്രോഫി കിട്ടുമെന്നും പ്രതീക്ഷിക്കാം.” ജിങ്കൻ കൂട്ടിച്ചേർത്തു.

Like it? Share with your friends!

-2
-2 points

What's Your Reaction?

Angry Angry
2
Angry
Cry Cry
1
Cry
Cute Cute
1
Cute
LOL LOL
3
LOL
Love Love
1
Love
OMG OMG
9
OMG
WTF WTF
3
WTF
Aavesham Media Team

Official Aavesham.com Media Team Account. Aavesham.com is a Malayalam sports news website  based in Kerala, India covering all the latest happenings and developments in the world of sports.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds