ജർമനിയുടെ വോൾ’ഖാനോ’, ആരാധകരുടെ ഒലി

1 min


0
316 shares

Last updated by

Loading...

2002 ഫിഫ ലോകകപ്പിൽ ബ്രസീലിനെ തന്റെ തോളിലേറ്റി റൊണാൾഡോ അഞ്ചാം തവണയും കാനറിപ്പടയെ  ലോക ജേതാക്കളാക്കി , ഏവരെയും അതിശയിപ്പിച്ചു . എന്നാൽ ഓരോ ഫുട്ബോൾ പ്രേമികളുടെയും ഹൃദയത്തേ തോൽപ്പിച്ചവൻ അന്ന് റൊണാൾഡോ ആയിരുന്നില്ല. ഫൈനലിൽ പോസ്റ്റ്‌ ബാറിൽ നിറക്കണ്ണുകളുമായി ചാരിയിരിക്കുന്ന ഒരു താരമായിരുന്നു അത് . ഫുട്ബോൾ ലോകം ഒന്നടങ്കം ആ മനുഷ്യനെ കണ്ട് ആശിച്ചുപോയി ജർമ്മനി ആ ലോകകപ്പ് ഉയർത്തിയിരുന്നെങ്കിലെന്ന് 

❝ ഒളിവർ ഖാൻ ❞ എന്ന ഇതിഹാസം ആയിരുന്നു ആ താരം .എതിരാളികൾക്ക്‌ നേരേ ആക്രോശിക്കുന്ന തട്ടിക്കയറുന്ന ചൂടൻ ആയിരുന്നു അയാൾ, എന്നാൽ ആ രാത്രിയിൽ എല്ലാം നഷ്ടമായവനേ പോലെ തല താഴ്ത്തി നടന്ന ഒളിവറിനെ സ്നേഹിക്കാതിരിക്കാൻ ആർക്കാണാവുക.പോസ്റ്റിൽ ചാരിയിരിക്കുന്ന ഒളിവറിനെ എഴുന്നേൽപ്പിക്കുന്ന റൊണാൾഡോയുടെ ചിത്രം ആർക്കാണു മറക്കാനാവുക

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ലോകകപ്പിലേക്ക്‌ വിമാനം കയറിയ ജർമ്മൻ പടക്ക്‌ പ്രതീക്ഷകളുടെ ഭാരം ഉണ്ടായിരുന്നില്ലാ,ഒരു സാധ്യതയും അവർക്ക്‌ ഫുട്ബോൾ പണ്ഡിതർ കൽപിച്ച്‌ കൊടുത്തിരുന്നില്ല !

എല്ലാവരേയും ഞെട്ടിച്ച്‌ ജർമ്മൻ പട മുന്നേറിയപ്പോൾ അതിനോടവർ കടപ്പെട്ടിരുന്നത്‌ പോസ്റ്റിനു മുന്നിൽ ഉരുക്ക്‌ കോട്ട തീർത്ത അവരുടെ നായകനോട്‌ തന്നെയാണു .ഫൈനൽ വരെ വെറും ഒരു ഗോൾ മാത്രം വഴങ്ങിയ ഒളിവറിനു അവസാനപോരട്ടത്തിൽ വീണ ഇരട്ട പ്രഹരം ഒരു പക്ഷേ വിധിയുടെ വിളയാട്ടം ആയിരുന്നിരിക്കാം,

എന്നാലും തോല്വിയിലും ഒളിവർ തലയുയർത്തി നിന്നു ലോകകപ്പ്‌ ചരിത്രത്തിൽ ആദ്യമായി ഗോൾഡൻ ബോൾ നേടിയ ഗോൾക്കിപ്പർ ആയി ഒളിവർ സർവ്വോപരി ജനഹൃദയങ്ങളേ തോൽപ്പിച്ച,കായികപ്രേമികളുടെ ജേതാവായി അയാൾ മാറി.

ഒളിവർ എന്ന ചൂടൻ ഗോളിയിൽ എതിരാളികളുടെ ബഹുമാനം ഏറ്റുവാങ്ങുന്ന ഫെയർ പ്ലെയർ ഉണ്ടെന്ന തിരിച്ചറിവിനുള്ള ഉദാഹരണം ആയിരുന്നു 2001 ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനൽ അന്ന് വലൻസിയയേ പെനൽട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച്‌ ബയേണിനെ ചാംബ്യന്മാരാക്കിയത്‌ ഒളിവർ തട്ടിയിട്ട പന്തുകളായിരുന്നു.

മത്സര ശേഷം വിജയാഹ്ലാദം നടത്തുന്ന ടീമംഗങ്ങൾക്കിടയിൽ നിന്നും ഒളിവർ വികാരഭരിതനായാ വലൻസിയ ഗോളിയിടെ അടുത്തേക്ക്‌ നടന്നു.പുൽമൈതാനിയിൽ തലവെച്ച്‌ പൊട്ടിക്കരയുന്ന അയാളേ എടുത്തുയർത്തി ആശ്വാസ വാക്ക്‌ പറഞ്ഞ്‌ ആശ്ലേഷിക്കുന്ന ഒളിവർ മഹത്തായ കായിക സംസ്കാരത്തിനു ഉത്തമ ഉദാഹരണമായി.

ഒളിവറിനു മുൻപും ശേഷവും ഒരുപാട്‌ ഗോൾക്കീപ്പർമ്മാർ അത്ഭുത പ്രകടങ്ങളുമായി അവതരിക്കപ്പെട്ടിട്ടുണ്ട്‌ ഇവരിൽ പലരും ഒളിവറിനേക്കാൾ മികച്ചവരായിരുന്നിരിക്കാം എങ്കിലും ഒളിവർ ഖാൻ എന്ന ഈ ഇതിഹാസ ജർമ്മനിക്കാരനു ഒരു പ്രത്യേക ഇടം തന്നെ ഫുട്ബോൾ ലോകം അവരുടെ മനസിൽ പതിച്ച്‌ നൽകിയിട്ടുണ്ട്‌.


Like it? Share with your friends!

0
316 shares

What's Your Reaction?

Angry Angry
2
Angry
Cry Cry
2
Cry
Cute Cute
2
Cute
LOL LOL
1
LOL
Love Love
1
Love
OMG OMG
0
OMG
WTF WTF
0
WTF
Aavesham Media Team

Official Aavesham.com Media Team Account. Aavesham.com is a Malayalam sports news website  based in Kerala, India covering all the latest happenings and developments in the world of sports.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds