ക്ളോപ്പിന്റെ പ്രസ്താവനക്ക് ഒലെയുടെ തിരിച്ചടി

1 min


0

Last updated by

Loading...

മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനെ ' ബോറിങ് ' എന്ന് അഭിസംബോധന ചെയ്ത ലിവർപൂൾ പരിശീലകൻ ജർഗൻ ക്ളോപ്പിന്റെ പ്രസ്താവനക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണർ സോൾക്സ്ജേർ.

ഈ സീസണിൽ ലിവർപൂൾ ആകെ മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് മാത്രമാണ് ജയം കാണാതെ പോയത്. ആ മത്സരത്തിൽ 1-1ന് ലിവർപൂളിനെ സമനിലയിൽ കുരുക്കിയ യുണൈറ്റഡ്  പ്രതിരോധത്തിൽ ഊന്നിയാണ് കളിച്ചതെന്ന്  ക്ളോപ്പിന്റെ വിമർശനം.

" ഇത് ഒരു കുറ്റാരോപണത്തിലുപരിയായി ഒരു അനുമോദനമായി ഞാൻ കാണുന്നു. ഞങ്ങൾ നല്ല രീതിയിൽ പ്രതിരോധിച്ചു " മറുപടി എന്ന നിലയിൽ ഒലെ പറഞ്ഞു.

" എതിർ ടീമിന്റെ പരിശീലകൻ പരിഭ്രാന്തനായെങ്കിൽ അതിനർത്ഥം എൻ്റെ കളിക്കാർ മികച്ച രീതിയിൽ കളിച്ചു എന്നാണ്. ലിവർപൂളിനോട് കളിച്ച മത്സരങ്ങളിൽ ഞങ്ങൾ ജയത്തോടടുത്തിരുന്നു. അദ്ദേഹത്തിന്റെ പ്രശ്നം എന്താണെന്ന് എനിക്കറിയില്ല "

ഞായറാഴ്ച നടക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടുമ്പോൾ ലീഗിൽ നിലവിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനെ സംബന്ധിച്ചിടത്തോളം രണ്ടാം സ്ഥാനത്തുള്ള സിറ്റിയുമായി അകലം കൂട്ടുക എന്നത് മാത്രമാണ് പ്രധാന ലക്ഷ്യം. ആദ്യ നാല് സ്ഥാനം ലക്ഷ്യമിടുന്ന യുണൈറ്റഡിനാകട്ടെ ഞായറാഴ്ചയിലെ മത്സരം നിർണായകമാകും.


Like it? Share with your friends!

0

What's Your Reaction?

Angry Angry
1
Angry
Cry Cry
1
Cry
Cute Cute
1
Cute
LOL LOL
0
LOL
Love Love
3
Love
OMG OMG
3
OMG
WTF WTF
2
WTF
Lal Krishna

Contributor

Lal Krishna is Aavesham.com's Contributor ranked Malayalam football articles writer. Join our creators (writers) community and earn Money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds