ക്രിസ്റ്റ്യാനോയേക്കാൾ പ്രധാനപ്പെട്ട കളിക്കാർ മെസ്സിയും വാൻഡിജിക്കുമെന്ന് മുൻ ലിവർപൂൾ താരം

1 min


0

Last updated by Aavesham Media Team

Loading...

ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ തങ്ങളുടെ ടീമിന് പ്രധാനപ്പെട്ട കളിക്കാരൻ ലയണൽ മെസ്സിയും വിർജിൽ വാൻഡിജികുമെന്ന് മുൻ ലിവർപൂൾ താരം സ്റ്റാൻ കാലിമോർ. 1990-2001 കാലഘട്ടങ്ങളിൽ ഇംഗ്ലണ്ട് ദേശീയ ടീമിന്റെ കളിക്കാരനായിരുന്നു സ്റ്റാൻ കാലിമോർ.

 

അവസാന ബാലൻഡി ഓർ പുരസ്കാരത്തിൽ മെസ്സിക്കും വാൻഡിജിക്കിനും പുറകെ മൂന്നാമതായിരുന്നു ക്രിസ്റ്റ്യാനോ. മാത്രമല്ല ക്രിസ്റ്റ്യാനോയുടെ ഒപ്പമുള്ള അഞ്ചു ബാലൻഡിയോർ എന്ന റെക്കോർഡ് മെസ്സി ഒന്നുകൂടി നേടി മറികടന്നിരുന്നു.

 

2018 ജനുവരിയിൽ 75 മില്യൺ പൗണ്ടിന് ആൻഫീൽഡിലേക്ക് വന്നതുമുതൽ വാൻഡിജിക്കിനും ലിവർപൂളിനും നല്ല കാലമാണ്. രണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലുകൾ, പ്രീമിയർ ലീഗിലെ മികച്ച പോരാട്ടവും. ഈ സീസണിൽ 25 മത്സരങ്ങളിൽ ഒരു തോൽവി പോലും അറിയാതെ ബഹുദൂരം മുന്നിലാണ് ലിവർപൂൾ ഇപ്പോൾ.

 

ബാഴ്സലോണക്ക് മെസ്സിയും അവിഭാജ്യ ഘടകമാണ്. മെസ്സിയില്ലാത്ത ഒരു ഇലവൻ അവരുടെ ചിന്തയിലില്ല.

 

ക്രിസ്റ്റ്യാനോയും യുന്റസിന്റെ ഏറ്റവും മികച്ച പ്ലെയർ ആണ്. എന്നാൽ ക്രിസ്റ്റ്യാനോക്ക് പകരം അവിടെ മറ്റു ഓപ്ഷനുകൾ ഉണ്ടെന്നതാണ് വാസ്തവം. ഈ പ്രായത്തിലും ഇത്ര ആർജവത്തോടെ ക്രിസ്റ്റ്യാനോ കളിക്കുന്നത് അത്ഭുതകരമാണെന്നും കാലിമോർ പറഞ്ഞു.


Like it? Share with your friends!

0

What's Your Reaction?

Angry Angry
3
Angry
Cry Cry
2
Cry
Cute Cute
2
Cute
LOL LOL
1
LOL
Love Love
1
Love
OMG OMG
1
OMG
WTF WTF
3
WTF
Jouhar

Contributor

Jouhar Aavesham.com's Contributor ranked Malayalam cricket/football articles writer. Join our creators (writers) community and earn money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds