ജിങ്കന് പകരക്കാരൻ യൂറോപ്പിൽ നിന്ന്, ബ്ലാസ്റ്റേഴ്‌സ് പണി തുടങ്ങി.

1 min


0

Last updated by Aavesham Media Team

Loading...

തെക്കിന്റെ പടനായകൻ സന്ദേശ് ജിങ്കൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു പോകുമ്പോൾ, ആ വിടവ് നികത്താൻ മാത്രം പര്യാപ്തനായ ഒരാൾ ഇനി ഉണ്ടാകുമോ എന്നത് ഓരോ ബ്ലാസ്റ്റേഴ്‌സ് പ്രേമിയുടെയും ഉള്ളുലക്കുന്ന ചോദ്യം ആണ്. അഞ്ച് കോടി രൂപ മുടക്കി നിഷു കുമാറിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് സന്ദേഷ് ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ പ്രതിരോധ നിരയ്ക്ക് സംഭവിച്ച ഇടിവ് നികത്താന്‍  മാത്രം പര്യാപ്മാണോ എന്നു ആരാധകർ സംശയം പ്രകടിപ്പിക്കുമ്പോൾ മാനേജ്‌മെന്റ് കയ്യും കെട്ടി നോക്കിയിരുക്കുകയല്ല.

മാനേജ്‌മെന്റ് ഈ ചോദ്യത്തിനു മറുപടിയായി വിരൽ ചൂണ്ടുന്നത് യൂറോപ്യൻ മണ്ണിലേക്ക് ആണ്. കഴിഞ്ഞ സീസണ്‍ ഒടുക്കം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സ്‌പോര്‍ട്ടിങ് ഡയറക്ടറായി ചുമതലയേറ്റ ലിത്വാനിയക്കാരന്‍ കരോലിസിന്റെ  നേതൃത്വത്തിൽ പ്രതിരോധ നിരയിലെ വിള്ളൽ അടക്കാൻ പോളണ്ട് ലീഗില്‍ പയറ്റി തെളിഞ്ഞ ഒരു യുവ രക്തത്തിനെയാണ് ഉന്നം വയ്ക്കുന്നത്.

ഇരുപത്തിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള സിഗിറ്റസ് ഒല്‍ബെര്‍കിസെന്ന ലിത്വാനിയന്‍ യുവ ഡിഫെന്‍ഡറെ സ്വന്തമാക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ശക്തമായ ശ്രമങ്ങള്‍ നടത്തുന്നത്.
നിലവില്‍ പോളിഷ് ക്ലബായ സെന്‍ഗ്ലെയ അത്‌ലറ്റികിലാണ് സിഗിറ്റസ് ഒല്‍ബെര്‍കിസെന്ന ലിത്വാനിയന്‍ യുവ താരം കളിക്കുന്നത്

പോളണ്ട് ലീഗില്‍ കളിക്കുന്നതിന് മുന്‍പ് ലിത്വാനിയന്‍ ഫസ്റ്റ് ഡിവിഷന്‍ ലീഗില്‍ രണ്ടിലേറെ വര്‍ഷം കളിച്ച പരിചയമുണ്ട് സിഗിറ്റസിന്. പോളണ്ട് ലീഗില്‍ കളിക്കുന്നതിന് മുന്‍പ് ലിത്വാനിയന്‍ ഫസ്റ്റ് ഡിവിഷന്‍ ലീഗില്‍ രണ്ടിലേറെ വര്‍ഷം കളിച്ച  അനുഭവ സമ്പത്തുമായിയാണ് കൊമ്പന്മാരുടെ കോട്ട കാക്കാൻ ഈ ലിത്വാനിയന്‍ യുവ പോരാളി തെയ്യാറെടുക്കുന്നത്.


Like it? Share with your friends!

0

What's Your Reaction?

Angry Angry
0
Angry
Cry Cry
3
Cry
Cute Cute
3
Cute
LOL LOL
2
LOL
Love Love
2
Love
OMG OMG
1
OMG
WTF WTF
1
WTF
Abhilal A

Analyst

Abhilal A is Aavesham.com's Analyst ranked Malayalam football & cricket articles writer. Join our creators (writers) community and earn Money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds