ജോഫ്ര ആർച്ചറിന് പരിക്ക് ഐ പി എൽ നഷ്ടമാകും.

1 min


0

Last updated by Aavesham Media Team

Loading...

കൈമുട്ട് ഒടിഞ്ഞതിനെത്തുടർന്നു ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചറിനെ ശ്രീലങ്കൻ പര്യടനത്തിൽ നിന്നും ഐ പി എല്ലിൽ നിന്നും ഒഴിവാക്കി. വലത് കൈമുട്ടിലെ ലോ-ഗ്രേഡ് സ്ട്രെസ്സിൽ ഓടിവുണ്ടായതായി സ്‌കാനുകൾ സ്ഥിതീകരിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.

സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിലായിരുന്നു ആർച്ചറിന് പരിക്കേറ്റത്. അതിനെ തുടർന്ന് പിന്നീടുണ്ടായ ബാക്കി 3 ടെസ്റ്റുകളും താരത്തിന് നഷ്ടമായി.പരമ്പരയിൽ ഇംഗ്ലണ്ട് 3-1 ന് വിജയിച്ചിരുന്നു.

രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കായി ഇംഗ്ലണ്ട് മാർച്ച്‌ മാസത്തിൽ പര്യടനം നടത്തും. ഇതേ മാസത്തിലാണ് ഐ പി ൽ മത്സരങ്ങളും തുടങ്ങുക. ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമാണ് ജോഫ്ര ആർച്ചർ.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിനു മുമ്പ് ഇംഗ്ലണ്ട് ഓൾ റൗണ്ടറും രാജസ്ഥാൻ റോയൽസ് ടീം അംഗവുമായ ടോം കറൻ പറഞ്ഞു: “അദ്ദേഹം വ്യക്തമായും ലോകോത്തര കളിക്കാരനാണ് അദ്ദേഹത്തിന്റെ ഈ പരിക്ക് ഇംഗ്ലണ്ടിനും രാജസ്ഥാനും വളരെ വലിയ നഷ്ടമാണ്. പക്ഷേ, അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,  സംശയമില്ല അദ്ദേഹം വേഗത്തിൽ ശക്തമായി തിരിച്ചുവരും”.


Like it? Share with your friends!

0

What's Your Reaction?

Angry Angry
2
Angry
Cry Cry
2
Cry
Cute Cute
2
Cute
LOL LOL
1
LOL
Love Love
1
Love
OMG OMG
0
OMG
WTF WTF
0
WTF
Vishak M

Contributor

Vishak  M Aavesham.com's Contributor ranked Malayalam cricket articles writer. Join our creators (writers) community and earn money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds