ബ്ലാസ്റ്റേഴ്‌സ് അടിക്കടി പരിശീലകരെ മറ്റുന്നത്തിന്റെ കാരണം വെളിപ്പെടുത്തി മുൻ പരിശീലകൻ….

1 min


0

Last updated by Aavesham Media Team

Loading...

ISL ആദ്യ സീസണിൽ ഒരു പ്രൊഫഷണൽ പരിശീലകൻ ഇല്ലാതെ ആണ് മഞ്ഞപ്പടയുടെ കൊമ്പന്മാർ കുതിപ്പ് തുടങ്ങിയത് എന്നാൽ ഇന്ന് ഏറ്റവും അധികം പരിശീലകരെ വച്ചു മാറിയ ക്ലബ്ബ് ആയി മാറിയിരിക്കുന്നു ബ്ലാസ്റ്റേഴ്‌സ്. ആദ്യ സീസണിൽ നായകനും  കോച്ചും ഇംഗ്ലീഷ് താരം ഡേവിഡ് ജെയിംസ് തന്നെ ആയിരുന്നു. പ്രോ ലൈസൻസ് നേടിയ ശേഷം അദ്ദേഹം വീണ്ടും കോച്ചായി വന്നു കൊച്ചിയിൽ , അന്ന് കിംഗ്‌ ഡി ജെ വിളികളും ആയി എതിരേറ്റത് ആണ് അന്ന്  കാണികൾ.

എന്നാൽ അദ്ദേഹം തല കുനിച്ച് കൊണ്ട് ആണ് കൊച്ചിയിൽ നിന്നും മടങ്ങിയത്, വന്നു പോയ പരിശീലകരിൽ ആരാധകരേ ഒരു പരിധിവരെ എങ്കിലും തൃപ്തരാക്കിയത് സ്റ്റീവ് കോപ്പൽ ആണ്, എൽക്കോയും ജനസമ്മിതി നേടി എങ്കിലും മാനേജ്‌മെന്റ്നെ തൃപ്തിപ്പെടുത്തുന്ന വിധത്തിൽ അദേഹത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല അതുകൊണ്ട് അവസാനം അദേഹവും പടിയിറങ്ങി.

എന്തുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് പരിശീലകർ വാഴാത്ത ക്ലബ്ബ് ആയി മാറുന്നു എന്നു ആവേശത്തിനു നൽകിയ അഭിമുഖത്തിൽ ചോദിച്ചപ്പോൾ മുൻ ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകൻ ആയിരുന്നു ഷമീൽ ചെമ്പകത് ബാഴ്‌സലോണയിലേക്ക് ആണ് വിരൽ ചൂണ്ടിക്കാട്ടിയത്. ബാഴ്‌സ്‌ക്ക് ഒരു ഫിലോസഫി ഉണ്ട് അവിടെ അതിനു യോജിക്കുന്ന പരിശീലകൻ ഇല്ല എങ്കിൽ അവിടെ നിന്നും അയാളെ മാറ്റി അടുത്ത ആളെ പ്രതിഷ്‌ടിക്കും പരിശീലകർ വരും പോവും ക്ലബ്ബിന്റെ ഫിലോസഫിക്ക് യോജിക്കുന്ന ആൾ വരും വരെ അതു തുടരും, ആരൊക്കെ വന്നാലും പോയാലും ക്ലബിന്റെ ഫിലോസഫിക്ക് മാറ്റം വരില്ല, അതു തന്നെയാണ് ഇവിടേയും നടക്കുന്നത് ബ്ലാസ്‌റ്റേഴ്‌സിന്റെ ഫിലോസഫിക്ക് യോജിക്കുന്ന ഒരാൾ വരും വരെ പരീക്ഷണങ്ങൾ തുടരും , അങ്ങെയൊരാൾ എന്നു വരുന്നോ അന്ന് തുടങ്ങും ബ്ലാസ്റ്റേഴ്‌സിന്റെ വിജയ കാഹളം മുഴങ്ങുന്ന പീത വസന്തം.


Like it? Share with your friends!

0

What's Your Reaction?

Angry Angry
2
Angry
Cry Cry
2
Cry
Cute Cute
1
Cute
LOL LOL
1
LOL
Love Love
0
Love
OMG OMG
0
OMG
WTF WTF
3
WTF
Abhilal A

Analyst

Abhilal A is Aavesham.com's Analyst ranked Malayalam football & cricket articles writer. Join our creators (writers) community and earn Money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds