ജോവായോ ഫെലിക്സിന് അത്ലറ്റിക്കോയിൽ അത്ര നല്ല കാലമല്ല

1 min


2
2 points

Last updated by

Loading...

ബെനഫിക്കയിൽ നിന്ന് £113 മില്യൺ പൗണ്ടിന് അത്ലറ്റികോ മാഡ്രിഡിൽ എത്തിയ പോർച്ചുഗീസ് യുവതാരം ജോവായോ ഫെലിക്സ് ആന്റോയ്ൻ ഗ്രീസ്മാന്റെ പകരക്കാരൻ ആകുവാൻ തികഞ്ഞ യോഗ്യത നിറഞ്ഞ താരമാണ് എന്നതിൽ യാതൊരു തർക്കവുമില്ല.

എന്നിരുന്നാലും താരം ഇപ്പോൾ പരിശീലകൻ സിമെയോണിയുടെ ഫുട്ബോൾ തത്വങ്ങൾ പഠിച്ചെടുക്കാൻ വളരെയധികം കഷ്ടപ്പെടുകയാണ്.

ജിറൂട് ക്ലബ്ബ് വിട്ടേക്കുമെന്ന് സ്ഥിതീകരിച്ച് ലംപാർഡ്

അത്ലറ്റികോയ്ക്കായി ഇതുവരെ 12 മത്സരങ്ങൾ കളിച്ച താരം ആകെ 2 ഗോളുകൾ മാത്രമാണ് ഇതുവരെ നേടിയിട്ടുള്ളത്.

ഈ വിഷയത്തെ സംബന്ധിച്ച് ജോവായോ ഫെലിക്സിന് ക്ലബിനോട് ആത്മാർത്ഥതയുണ്ടോ എന്ന് സംശയമുണർത്തുന്ന രീതിയിൽ സംസാരിച്ച പരിശീലകൻ സിമയോണി പറഞ്ഞത് ഇങ്ങനെ.

വെൽവേർദേയുടെ കാര്യത്തിൽ ബാഴ്സലോണ തിങ്കളാഴ്ച തീരുമാനമെടുക്കും

“എല്ലാ കളിക്കാരും വ്യത്യസ്ത വ്യക്തിത്വം ഉള്ളവരാണ്. എല്ലാ കളിക്കാർക്കും സെറ്റിൽ ചെയ്യാൻ വ്യത്യസ്ത സമയമാണ് എടുക്കാറ്. ഞങ്ങൾ ഒരു താരത്തെ വാങ്ങുമ്പോൾ അദ്ദേഹത്തിന്റെ വികാരവും ഹൃദയവും ഞങ്ങൾക്കൊപ്പം നിൽക്കണം, കാരണം കഴിവിലുപരിയായി അവർക്ക് നമ്മളോട് ആത്മാർത്ഥതയും അർപ്പണബോധവുമാണ് വേണ്ടത്. അത്ലറ്റിക്കോയ്ക്കായി കളിക്കുമ്പോൾ അത് സ്വാഭാവികമായി വരേണ്ടതാണ് “.


Like it? Share with your friends!

2
2 points

What's Your Reaction?

Angry Angry
3
Angry
Cry Cry
1
Cry
Cute Cute
1
Cute
LOL LOL
0
LOL
Love Love
0
Love
OMG OMG
3
OMG
WTF WTF
6
WTF
Lal Krishna

Contributor

Lal Krishna is Aavesham.com's Contributor ranked Malayalam football articles writer. Join our creators (writers) community and earn Money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds