ഇങ്ങനെ പോയാലെങ്ങനെയാ…!

1 min


-4
-4 points
Image Credits - ISL Media
Image Credits - ISL Media

Last updated by

Loading...

(ആദ്യമേ പറയട്ടെ… ഇതൊരു വിധിയെഴുത്തല്ല, തരം താഴ്ത്താൻ ഉദ്ദേശവുമില്ല, മറിച്ച് ഒരു കടുത്ത ബ്ലാസ്റ്റേഴ്‌സ് ആരാധകന്റെ ആകുലതകൾ മാത്രം)

ഒന്നിൽ നിന്ന് തുടങ്ങാം…

(ഒന്നെന്ന് പറയുമ്പോൾ പ്രീ-സീസൺ)

പരിശീലകൻ എൽക്കോ ഷറ്റോറിയുടെ വരവും ഗോളടി വീരൻ ഓഗ്ബച്ചേയും ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിനെ പുളകം കൊള്ളിക്കുന്നു. മിഡ്ഫീൽഡ് ജനറൽ സൂപ്പർ മരിയോയും ഗ്ലാമർ താരം സിഡോയും കൂടിയായതോടെ സംഗതി കേമമായി. കൂട്ടിന് പ്രതിരോധത്തിലെ ഡച്ച് ഉരുക്ക് കോട്ട സൂയി, ഒപ്പം ഫുട്‌ബോളിന്റെ പറുദീസ ബ്രസീലിൽ നിന്നെത്തിച്ച ജൈറോയും. ആകെ മൊത്തം സംഭവബഹുലം.

 

ശരാശരിയിൽ കവിഞ്ഞ ഒരു ആരാധകന് മനക്കോട്ട കെട്ടാൻ ഇതിൽപ്പരം വേറെ എന്തുവേണം. ഇത്തവണയും കിനാക്കൾ കൊണ്ടവർ കൊട്ടാരം പണിതു.

 

ഇനി കാര്യത്തിലേക്ക്… സൈനിങ്ങുകളിലെ വ്യക്തമായ കാഴ്ചപ്പാടുകൾ മറ്റുള്ളവരിൽ നിന്നും ബ്ലാസ്റ്റേഴ്‌സിനെ വ്യതിരിക്തമാക്കി. ഒടുവിൽ പ്രീ-സീസണിനായി ടീം വിദേശത്തേക്ക് പറന്നു. ചില കാരണങ്ങളാൽ പര്യടനം പൂർത്തിയാക്കാനാവാതെ നാട്ടിൽ തിരിച്ചെത്തി. തദ്ദേശ ക്ലബ്ബുകളുമായി ഏതാനും ചില മത്സരങ്ങൾ കളിച്ചു. പക്ഷെ ഫലമോ, പ്രീ-സീസണിനൊടുവിൽ തെളിയേണ്ട ചിത്രം അപ്പോഴും അവ്യക്തം.”

 

കളിക്കാര്യം

പ്രീ-സീസണിലെ പാളിച്ചകൾക്ക് പുറമേ പരിക്കുകളാണ് പിന്നീട് കളം വാണത്. വിശ്വസ്‌ത കാവൽ ഭടൻ ജിങ്കന് നാഷണൽ ഡ്യൂട്ടിക്കിടെ പരിക്കേൽക്കുന്നു. അവിടം കൊണ്ട് തീരുന്നില്ല പരിക്കിന്റെ താണ്ഡവം. ലിസ്റ്റ് ഇപ്പോൾ റാഫിയിൽ എത്തി നിൽക്കുന്നു. അതിനിടയിൽ കളത്തിൽ കടിഞ്ഞാൺ പിടിക്കേണ്ടവരുടെ പേരുകൾ നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്നു കോച്ച് ഷാറ്റൊരിക്ക്. അസ്ത്രങ്ങളൊഴിഞ്ഞ ആവനാഴിയുമായി വേട്ടകാരൻ എത്രകണ്ട് മുന്നേറും..? പക്ഷേ പകച്ചുനിൽക്കാതെ പയറ്റിത്തെളിഞ്ഞ പടനായകന്റെ മനോബലത്തോടെ  അദ്ദേഹം അങ്കത്തിനിറങ്ങി.

 

ആദ്യ പരീക്ഷണം എ ടി കെയുമായി. വിജയിക്കാനായെങ്കിലും ഷെറ്റോറിയുടെ മുഖത്ത് വ്യക്തമായിരുന്നു വരാനുള്ള വിപത്തുകൾ. അത് ശരിവെക്കുന്നതായിരുന്നു പിന്നീടുള്ള ഫലങ്ങൾ.

 

യുവതാരങ്ങളുടെ പോരാട്ടവീര്യത്താൽ വമ്പന്മാരുടെ മുമ്പിലും പതറാതെ പോരാടാനായി. അപ്പോഴും പരിക്കെന്ന മഹാമാരി ബ്ലാസ്റ്റേഴ്‌സിനെ വിട്ടോഴിഞ്ഞില്ല. ബ്രസീലിയൻ താരം ജൈറോക്ക് ഇനി സീസണിൽ കളിക്കാനാവാത്ത വിധം പരിക്കേറ്റു. ഇതോടെ പകരം താരത്തെ ടീമിലെടുക്കാൻ ക്ലബ്ബ് നിർബന്ധിതരായി.

 

ജയത്തോടെ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സിന് പിന്നീടങ്ങോട്ട് ജയം മാത്രം അന്ന്യം. കാര്യങ്ങൾ വീണ്ടും പഴയപടിയായി തുടങ്ങി. ജയിക്കാവുന്ന കളികൾ പലതും അവസാന നിമിഷങ്ങളിൽ കൈവിട്ടു. പല കളികളിലും ഒരു നിമിഷത്തെ അശ്രദ്ധ മത്സരഫലത്തെ പ്രതികൂലമായി ബാധിച്ചു. ഇത്തവണ പക്ഷേ കളികൾ പലതും മികച്ചതായിരുന്നെങ്കിൽ കൂടി റിസൾട്ടിന്റെ കാര്യം മനം മടുപ്പിക്കുന്നതായിരുന്നു.

 

ഓരോ കളികൾ കഴിയുമ്പോഴും ആശ്വാസത്തിന് വകതേടുന്ന പന്ത്രണ്ടാമന് പിടിച്ചു നിൽക്കാനാവാതായി. അടുത്ത കളിയിൽ തിരിച്ചുവരുമെന്ന് ഓരോ തവണയും സ്വന്തത്തെ പറഞ്ഞു ബോധിപ്പിച്ചു (അത് ഇനിയും അങ്ങനെതന്നെ).

ISL Media
ISL Media

ആരാധകവൃന്ദത്തിന്റെ അതിപ്രസരമുള്ള ഈ ക്ലബ്ബിൽ കളിക്കുമ്പോൾ നിങ്ങൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്, കളിക്കുന്ന ഓരോ നിമിഷത്തിലും ആരാധകരുടെ മനം നിറക്കണം. നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ നിങ്ങളെ തിരിഞ്ഞുകൊത്തും. അത് പക്ഷെ അതുവരെ നിങ്ങൾ ചെയ്ത കാര്യങ്ങൾ മറന്നിട്ടല്ല. മറിച്ച് ഈ ക്ലബ്ബിനെക്കാൾ വലുതല്ല ഞങ്ങൾക്ക് മറ്റാരും. അതിന് ഭംഗം വരുത്തുന്ന ഒന്നും ഞങ്ങൾക്ക് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല. എങ്കിലും  ഇന്നോളം ഞങ്ങളുടെ താരങ്ങളെ സ്നേഹിച്ച ചരിതമേ ഞങ്ങൾക്കുള്ളൂ.

 

ഒരുവേള നിങ്ങൾ തളരുന്നെന്ന് തോന്നിയാൽ ഗ്യാലറിയിലേക്കൊന്ന് നോക്കണം. അവിടെ നിങ്ങൾക്കുള്ള ഊർജമുണ്ടാകും. അതിന്  ആകാശത്തിനു കീഴിലെ ഏതു മണ്ണും ഞങ്ങൾക്ക് സമമാണ്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം… ഹൃദയം കൊണ്ട് കളിക്കുക. നിങ്ങളെ കാത്തിരിക്കുന്നവരുടെ മനം നിറക്കുക.

 

പാളിച്ചകൾകിടയിലും പ്രതീക്ഷക്ക് വകനൽകുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ജസ്സലും രാഹുലുമെല്ലാം അക്കൂട്ടത്തിലുണ്ട്.അത്‌കൊണ്ട് തന്നെ ഞങ്ങൾ കാത്തിരിക്കുകയാണ്.
കോച്ചിനോടൊപ്പം

എൽക്കോ…താങ്കൾ തളരരുത്. ഞങ്ങളുടെ പ്രതീക്ഷകളത്രയും നിങ്ങളിലാണ്. നിങ്ങളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഒരുപക്ഷേ  നാളിതുവരെ നിങ്ങൾ നിങ്ങളുടെ കരിയറിൽ ഇത്രയും പ്രതിസന്ധികൾ നേരിട്ടിട്ടുണ്ടാകില്ല. പക്ഷേ ഒരു കാര്യം ഓർമയിലിരിക്കട്ടെ- ശാന്തമായ കടൽ ഒരിക്കലും ഒരു സമർത്ഥനായ നാവികനെ സൃഷ്ടിച്ചിട്ടില്ല.

Image Credits - ISL Media
Image Credits – ISL Media

നിങ്ങളുടെ അവസ്ഥ ഞങ്ങൾക്ക് അറിയാനാകും. പക്ഷേ, ഇത് വീണുപോകുന്നവരുടെ ലോകമല്ല. അത്കൊണ്ട് നമുക്ക്  പോരാടിയേ മതിയാകൂ, കാത്തിരിക്കുന്നു ഞങ്ങൾ…നല്ലൊരു പുലരിക്കായി… തീർച്ചയായും സൂര്യൻ അസ്തമിക്കുന്നത് ഉദിച്ചുയരാൻ തന്നെയാണ്.

 

“നൂറു നൂറു പൂക്കളെ ചതച്ചരച്ച കാലമേ…വാടുകില്ല വീഴുകില്ല ഈ മഞ്ഞ പൂക്കൾ…”

Disclaimer: All the views expressed in this article are that of the author and author’s views don’t reflect that of Aavesham.


Like it? Share with your friends!

-4
-4 points

What's Your Reaction?

Angry Angry
0
Angry
Cry Cry
5
Cry
Cute Cute
4
Cute
LOL LOL
2
LOL
Love Love
10
Love
OMG OMG
1
OMG
WTF WTF
1
WTF
Jamshad

Contributor

Jamshad is Aavesham.com's Contributor ranked Malayalam football articles writer. Join our creators (writers) community and earn money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds