റയലിലേക്ക് ഇല്ല; അജാക്സ് മിഡ്ഫീൽഡർ വാൻ ഡി ബീക്ക്

1 min


0

Last updated by

Loading...

റയലിലേക്ക് എന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ തനിക്ക് റയൽ മാഡ്രിഡിൽ നിന്ന് കരാറുകൾ ഒന്നും തന്നെ  ലഭിച്ചിട്ടില്ല   എന്നും പുറമേ കേൾകുന്നതൊന്നും  ഔദ്യോഗികമല്ല എന്നും തുറന്നുപറഞ്ഞ് അജാക്സ് മിഡ്ഫീൽഡർ വാൻ ഡി ബീക്ക്

ഔദ്യോഗികമായി റയലുമായി ഇപ്പോൾ തനിക്ക് ഒരു കരാറൊ ഓഫറൊ ഉണ്ടായിട്ടില്ല എന്നാണ് താരം പറയുന്നത്. എന്നിരുന്നാലും ഇപ്പോൾ എനിക്ക് പ്രിയപ്പെട്ടത് അജാക്സിൽ തന്നെ  കളിക്കുന്നതാണ്,  ഇവിടെ 2022 വരെ കരാർ ഉണ്ട് എന്നും വാൻ ഡി ബീക്ക് പറഞ്ഞു

റയൽ മാഡ്രിഡ് ഒരു മികച്ച ക്ലബ്ബ് തന്നെയാണ് എന്നതിൽ  മാറ്റമില്ല. എന്നാൽ അതുപോലെതന്നെ അജാക്സും മികച്ച ക്ലബ്ബ് തന്നെയാണ്,  അതിനാൽ തെരഞ്ഞെടുക്കാൻ ഒരു താരതമ്യത്തിൻ്റെ ആവശ്യം ഇപ്പോൾ ഇല്ലാ എന്ന് താരം പറഞ്ഞു.

കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെത്താൻ കഴിഞ്ഞ അജാക്സ്  ടീമിന്റെ താരങ്ങളിലൊരാളായിരുന്നു വാൻ ഡി ബീക്ക്, യോഗ്യതാ റൗണ്ടുകൾ ഉൾപ്പെടെ 18 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും നേടിയിരുന്നു ഈ ഡച്ച് താരം. കൂടാതെ ക്ലബ് തലത്തിൽ 7ഗോളും 4 അസിസ്റ്റുമാണ് താരം നേടിയത്. ഈ പ്രകടനം മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവയുൾപ്പെടെ നിരവധി മുൻനിര ക്ലബ്ബുകളുടെ ശ്രദ്ധ താരത്തിൽ പതിപ്പിച്ചു.


Like it? Share with your friends!

0

What's Your Reaction?

Angry Angry
3
Angry
Cry Cry
2
Cry
Cute Cute
2
Cute
LOL LOL
1
LOL
Love Love
1
Love
OMG OMG
1
OMG
WTF WTF
0
WTF
Midhun Satheesh

Midhun Satheesh is Aavesham.com's Contributor ranked Malayalam football articles writer. Join our creators (writers) community and earn Money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds