ഞങ്ങൾ കൂട്ടുകാർ അല്ലായിരിക്കാം, പക്ഷെ ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഒന്നുമില്ല – മെസ്സി

1 min


0

Last updated by

Loading...
യുവേഫയുടെ അവാർഡ് വിതരണ ചടങ്ങിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സിയുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞിരുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോയും താനും കൂട്ടുകാർ അല്ലായിരിക്കാം, എന്നാൽ തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് എഫ്‌സി ബാർസിലോണ സൂപ്പർ താരം ലയണൽ മെസ്സി.
“ഞാൻ ഇപ്പോഴും പറഞ്ഞിട്ടുണ്ട് അദ്ദേഹവുമായി [ ക്രിസ്റ്റ്യാനോ റൊണാള്ഡോയുമായി ] എനിക്ക് ഒരു പ്രശ്നവുമില്ലെന്ന്. ഞങ്ങൾ കൂട്ടുകാർ അല്ലായിരിക്കാം കാരണം ഞങ്ങൾ ഡ്രസിങ് റൂം പങ്കിട്ടിട്ടില്ല പക്ഷെ ഞാൻ അദ്ദേഹത്തെ അവാർഡ് പരിപാടികൾക്കിടയിൽ കാണാറുണ്ട്. തമ്മിൽ പ്രശ്നവുമില്ല.” മെസ്സി പറഞ്ഞു.
“ഏറ്റവും അവസാനം നടന്ന അവാർഡ് ദാന ചടങ്ങിൽ യഥാർത്ഥത്തിൽ ഞങ്ങൾ പരസ്പരം കുറെ നേരം സംസാരിച്ചു.” മെസ്സി കൂട്ടിച്ചേർത്തു.


അതെ സമയം ലാ ലീഗയിൽ മോശം ഫോമിൽ നിൽക്കുന്ന ബാർസലോണക്ക് മെസ്സിയുടെ സേവനം അടുത്ത മത്സരങ്ങൾ ലഭിച്ചേക്കില്ല. വലൻസിയക്ക് എതിരെയുള്ള അടുത്ത മത്സരത്തിൽ മെസ്സി കളിച്ചേക്കില്ല എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ബാഴ്‌സലോണയുടെ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിനും താരം സംശയമാണെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.


Also Read:


മെസ്സിയുടെ അഭാവത്തിൽ ബാർസിലോണ ലാ ലീഗയിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ ഒരു വിജയവും, ഒരു തോൽവിയും, ഒരു സമനിലയുമായി 8 ആം സ്ഥാനത്താണ് കറ്റാലൻ ക്ലബ് നിൽക്കുന്നത്. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച അത്ലറ്റികോ മാഡ്രിഡാണ് എപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത് നിൽക്കുന്നത്.


Like it? Share with your friends!

0

What's Your Reaction?

Angry Angry
2
Angry
Cry Cry
2
Cry
Cute Cute
1
Cute
LOL LOL
1
LOL
Love Love
0
Love
OMG OMG
0
OMG
WTF WTF
3
WTF
Aavesham Media Team

Official Aavesham.com Media Team Account. Aavesham.com is a Malayalam sports news website  based in Kerala, India covering all the latest happenings and developments in the world of sports.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds