സതേൺ ഡെർബിയിൽ ബ്ലാസ്‌റ്റേഴ്‌സിനെ തകർത്ത് ചെന്നൈയിൻ

1 min


0

Last updated by Aavesham Media Team

Loading...

കൊച്ചിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെ 6-3 എന്ന സ്‌കോറിൽ തകർത്തു ചെന്നൈയിൻ. ഇതോടെ ചെന്നൈയിന് പ്ലേയോഫ്‌ സാദ്ധ്യതകൾ വർധിച്ചു.

39 ആം മിനുട്ടിൽ തന്നെ റാഫേൽ ക്രിവല്ലറോയിലൂടെ ഗോൾ നേടാൻ ചെന്നൈയിന് കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ ടി പി രഹനേഷിന് പറ്റിയ അബദ്ധത്തിലൂടെയാണ് ക്രിവല്ലറോ ഗോൾ നേടിയത്. പിന്നീട് 45 ആം മിനുട്ടിൽ വാൾസ്‌കിസ് അടുത്ത ഗോൾ നേടി. തൊട്ടടുത്ത നിമിഷത്തിൽ തന്നെ ക്രിവല്ലറോ വീണ്ടും ഗോൾ നേടി. പകുതി സമയത്തിന് പിരിയുമ്പോൾ 3 – 0 എന്ന ലീഡ് നേടാൻ ചെന്നൈയിന് കഴിഞ്ഞു.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്സിന് 48 ആം മിനുട്ടിൽ ഗോൾ നേടാൻ കഴിഞ്ഞു. നായകൻ ഓഗ്‌ബെച്ചേയാണ് ഗോൾ നേടിയത്. എന്നാൽ 59 ആം മിനുട്ടിൽ ചാങ്‌തെ വീണ്ടും ചെന്നൈയിന് വേണ്ടി ഗോൾ നേടി. പിന്നീട് മികച്ച രീതിയിൽ കളിച്ച ബ്ലാസ്റ്റേഴ്‌സ് 65,76 മിനിറ്റുകളിൽ ഗോളുകൾ നേടി തിരിച്ചു വരാൻ ശ്രമിച്ചു. രണ്ട് ഗോളുകളും ഓഗ്‌ബെച്ചേ തന്നെയാണ് നേടിയത്.

ബ്ലാസ്റ്റേഴ്സിന്റെ ഒരു മികച്ച തിരിച്ചു വരവ് പ്രതീക്ഷിച്ച ആരാധകരെ നിരാശയിൽ ആഴ്ത്തി ചാങ്‌തെ 80 ആം മിനുട്ടിൽ വീണ്ടും ഗോൾ നേടി. ഒടുവിൽ 90 മിനിറ്റിനു ശേഷം വാൾസ്‌കിസ് കൂടി ഗോൾ നേടിയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പതനം പൂർണമായി. അതോടെ 9 മത്സരങ്ങൾ പിറന്ന മത്സരത്തിൽ 6 – 3 എന്ന നിലയിൽ ചെന്നൈയിൻ ജയിച്ചു.


Like it? Share with your friends!

0

What's Your Reaction?

Angry Angry
0
Angry
Cry Cry
3
Cry
Cute Cute
3
Cute
LOL LOL
2
LOL
Love Love
2
Love
OMG OMG
1
OMG
WTF WTF
1
WTF
Sreejith

Contributor

Sreejith S  is Aavesham.com's Contributor ranked Malayalam football articles writer. Join our creators (writers) community and earn Money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds