എനിക്ക് എല്ലാം നഷ്ടപ്പെട്ടു,ഒരിക്കൽ ഞാൻ ആത്മഹത്യക്ക് വരെ ശ്രമിച്ചു’;ഹെങ്‌ബെർട് പറയുന്നു

1 min


0

Last updated by Jobin Joy

Loading...

റീയൽ എസ്റ്റേറ്റ് തട്ടിപ്പിലൂടെ എല്ലാം നഷ്ട്ടമായെന്നും ഒരിക്കൽ താൻ ആത്മഹത്യക്ക് വരെ ശ്രമിച്ചുവെന്നും മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം സെഡ്രിക് ഹെങ്‌ബെർട്.ഒരു ഫ്രഞ്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹെങ്‌ബെർട് തന്റെ ജീവിതം ഫുട്ബോൾ ലോകത്തോട് പങ്കുവച്ചത്.

‘എൽ ടീം’  റീയൽ എസ്റ്റേറ്റ് ഗ്രൂപ്പിൽ നിക്ഷപം നടത്തിയ ഹെങ്‌ബെർട് അതി കഠിനമായി വഞ്ചിക്കപ്പെടുകയായിരുന്നു.ഏകദേശം 1 മില്യൺ യൂറോ വരെയാണ് തരത്തിൽ നിന്ന് റീയൽ എസ്റ്റേറ്റ് സംഘം തട്ടിയെടുത്തത്.തുടർന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഠിനമായപ്പോൾ ജീവിതം അവസാനിപ്പിക്കാമെന്ന് വരെ  ചിന്തിച്ചുവെന്നും ഹെങ്‌ബെർട് അഭിമുഖത്തിൽ പറഞ്ഞു.

അഭിമുഖത്തിന്റെ ചുരുക്കം:-

Q. നിങ്ങൾ വഞ്ചിക്കപെടുകയാണെന്ന് എപ്പോഴാണ് മനസ്സിലാക്കിയത് ?

ആ സമയത് എല്ലാം നഷ്ടപ്പെടുകയായിരുന്നു,കണ്ണിൽ കണ്ടെതെല്ലാം ഓരോന്നായി നഷ്ട്ടപ്പെട്ടു തുടങ്ങി.അവർ എന്നിൽ നിന്ന് എല്ലാം തട്ടിയെടുക്കുകയായിരുന്നു.എനിക്ക് ആ സമയത് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.
നമ്മൾ ഭാവിക്കുവേണ്ടി സംഭരിച്ചതെല്ലാം ഒറ്റ നിമിഷത്തിൽ നഷ്ടമാകുമ്പോൾ ഒന്നും ചെയ്യാനാകാതെ കണ്ടുനിൽക്കാനെ സാധിക്കു.

Q. ഇതിൽ നിങ്ങൾക്ക് എത്രമാത്രം നഷ്ട്ടപ്പെട്ടു ?

എല്ലാം,എന്റെ ഫുട്ബോൾ ജീവിതത്തിൽ ഞാൻ സമ്പാദിച്ചതെല്ലാം.

Q. എല്ലാം നഷ്ട്ടമായപ്പോൾ ഇനി ജീവിതം ഇങ്ങനെ എന്ന് ചിന്തിച്ചോ ?

ഇനി ജീവിതം മുന്നോട്ടു പോകുവാൻ പ്രയാസമെന്ന് തോന്നിയപ്പോൾ ആത്മഹത്യക്ക് വരെ ശ്രമിച്ചു.പക്ഷേ പലരുടെയും പ്രാർഥന എന്നെ അതിൽ നിന്ന് രക്ഷിച്ചു.തുടർന്ന് എന്റെ പല ഫുട്ബോൾ സുഹൃത്തുക്കളും എന്നെ സഹായിക്കുവാൻ എത്തുകയായിരുന്നു.ഇപ്പോൾ പതിയെ ഞാൻ അതിൽ നിന്നെല്ലാം മുക്തനാവുകയാണ്.

Q. ഈ നിമിഷത്തിൽ ഫുട്ബോളിനെ കുറിച്ച് ?

ഫുട്ബോളാണ് എന്നെ ഇതുവരെ എത്തിച്ചത്,ജീവിതം കൈവിട്ടുപോയപ്പോളും ഫുട്ബോളിൽ നിന്ന് ലഭിച്ച കൂട്ടുകാർ  മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാ സമയത്തും  എന്നെ സഹായിച്ച ഗെ റൗക്സിനെ ഞാൻ ഇപ്പോൾ  നന്ദിയോടെ ഓർക്കുന്നു.

അഭിമുഖത്തിന്റെ പൂർണ്ണ രൂപം :https://www.francebleu.fr/infos/faits-divers-justice/cedric-hengbart-ex-aj-auxerre-je-suis-ruine-1552551749?fbclid=IwAR0GlsAe-2CyGEGSSyTefyljzQGY-KDgWCNTd7cnj4D1C498Ey86MlCr76s


Like it? Share with your friends!

0

What's Your Reaction?

Angry Angry
3
Angry
Cry Cry
11
Cry
Cute Cute
2
Cute
LOL LOL
2
LOL
Love Love
2
Love
OMG OMG
2
OMG
WTF WTF
1
WTF
Jobin Joy

Top Contributor

Jobin Joy is Aavesham.com's Top Contributor ranked Malayalam football articles writer. Join our creators (writers) community and earn Money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds