ബ്ലാസ്റ്റേഴ്‌സ് താരത്തിനായി എടികെ രംഗത്ത്

1 min


0

Last updated by

Loading...

കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം ജെസലിനായി എടികെ രംഗത്ത് . സീസണിൽ ഇതുവരെ ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും എടികെ കോച്ചിന് താരത്തിന്റെ പ്രകടനം ബോധിച്ചിട്ടുണ്ട്.

രണ്ടു തവണ ഐഎസ്എൽ ചാമ്പ്യൻമാരായ എടികെ ജെസലിനായി ഓഫർ നൽകിയത് ദി-ബ്രിഡ്‌ജ്‌ മീഡിയ സ്ഥിതീകരിച്ചിട്ടുണ്ട്. 29കാരനായ ഗോവൻ താരം ഈ സീസണിലാണ് ബ്ലാസ്റ്റേഴ്‌സിൽ ചേർന്നത്.

2018 സന്തോഷ് ട്രോഫിയിൽ ഗോവ റണ്ണേഴ്‌സ് ആയപ്പോഴാണ് ജെസൽ ശ്രദ്ധിക്കപ്പെട്ടത്. ടൂർണമെന്റിൽ താരത്തിന്റെ പ്രകടനം ഏറെ മികച്ചതായിരുന്നു. അതാണ് താരത്തെ ബ്ലാസ്റ്റേഴ്‌സിൽ എത്തിച്ചതും.

എന്നാൽ ജെസൽ ആകട്ടെ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കോച്ച് ശറ്റോറിയുടെ വിശ്വസ്തനായി മാറിയിട്ടുണ്ട്. രണ്ട് അസിസ്റ്റും ഈ വിങ് ബാക്ക് സ്വന്തം പേരിൽ കുറിച്ച് കഴിഞ്ഞു.

അതേ സമയം ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. താരവുമായി ഒരു വർഷത്തെ കരാർ ആണ് ക്ലബിന് ഉള്ളത്.


Like it? Share with your friends!

0

What's Your Reaction?

Angry Angry
20
Angry
Cry Cry
1
Cry
Cute Cute
2
Cute
LOL LOL
4
LOL
Love Love
3
Love
OMG OMG
2
OMG
WTF WTF
4
WTF
Jamshad

Contributor

Jamshad is Aavesham.com's Contributor ranked Malayalam football articles writer. Join our creators (writers) community and earn money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds